കർഷക തൊഴിലാളി പെൻഷനും വീടുകളിൽ എത്തിച്ചു നൽകണം : കെ.ജി രതീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

​റാന്നി: സാമൂഹ്യക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകുന്ന മാതൃകയിൽ കർഷക തൊഴിലാളി പെൻഷനും ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കാൻ ആവശ്യമായ നിയമഭേദഗതി സർക്കാർ വരുത്തണമെന്ന് ബി.കെ.എം.യു ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ബി.കെ.എം.യു റാന്നി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.​കർഷക തൊഴിലാളികളിൽ ഭൂരിഭാഗവും വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരും ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ നേരിട്ടെത്തി പെൻഷൻ തുക കൈപ്പറ്റാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നവരുമാണ്.

ഈ സാഹചര്യത്തിൽ നിലവിലുള്ള നിയമങ്ങളിൽ കാലോചിതമായ മാറ്റം വരുത്തി പെൻഷൻ വിതരണം കൂടുതൽ ലളിതമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.  ടി.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം ലിസി ദിവാൻ, മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, സന്തോഷ് കെ ചാണ്ടി, ഡി ശ്രീകല, വി.കെ. വാസുദേവൻ, ജോർജ് മാത്യു,സി.സുരേഷ്, പി.സി സജി, സി.ടി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.എസ് സതീഷ് കുമാർ (പ്രസിഡന്റ്), റ്റി.റ്റി ജോയി (വൈസ് പ്രസിഡന്റ്), ജോയി വള്ളിക്കാല (സെകട്ടറി), കെ.കെ വിലാസിനി (ജോയിന്റ് സെകട്ടറി), റ്റി. പി അനിൽകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...