പഴം പച്ചക്കറികൾക്ക് വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് സുസജ്ജം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണക്കാലത്ത് പഴം പച്ചക്കറികള്‍ക്ക് ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുവാന്‍ ഫലപ്രദമായ നടപടികള്‍ ഇതിനകം തന്നെ കൃഷിവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വില കുറച്ച്‌ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി രണ്ടായിരത്തില്‍പരം ഓണവിപണികള്‍ കൃഷിവകുപ്പ് സംഘടിപ്പിച്ചിരിക്കുകയാണ്.

കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന വില്പനശാലകളും ഇതിനകം തന്നെ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. ഓണവിപണിയില്‍ പഴം പച്ചക്കറികള്‍ പൊതുവിപണിയെക്കാള്‍ താഴ്ന്ന വിലയില്‍ ലഭ്യമാക്കുന്നതിനൊപ്പം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കും ഗുണകരമാകുന്ന നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

10 ശതമാനം അധിക വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികളാണ് പൊതു വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറച്ച്‌ ഓണ വിപണികള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനായി കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്, വി എഫ് പി സി കെ എന്നിവയുടെ നേതൃത്വത്തില്‍ ഒരു വിലനിര്‍ണയ കമ്മിറ്റിയുടെ മേല്‍നോട്ടവും പ്രാദേശിക വിപണിയുടെ വില നിലവാരം പരിശോധിച്ച്‌, ജില്ലാ അടിസ്ഥാനത്തില്‍ പഴം പച്ചക്കറികള്‍ക്ക് ഏകീകൃത വില നിശ്ചയിക്കുന്ന സംവിധാനവും രൂപീകരിച്ചിട്ടുണ്ട്.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം പച്ചക്കറികള്‍ ഗുണഭോക്താക്കള്‍ക്ക് ‘ഫ്രഷ്’ ആയിത്തന്നെ നേരിട്ട് ലഭ്യമാക്കുവാന്‍ ശീതീകരണ സംവിധാനമുള്ള 19 റീഫര്‍ വാനുകള്‍ വിപണനം നടത്തുന്നുണ്ട്. കേരളത്തില്‍ ലഭ്യമല്ലാത്തതും ഗുണഭോക്താക്കള്‍ക്ക് ആവശ്യമുള്ളതുമായ പച്ചക്കറികള്‍ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷക കൂട്ടായ്മയില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികളും കൃഷിവകുപ്പ് എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...