മാരക രോഗങ്ങള്‍ ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി വേണം : മന്ത്രി പി.പ്രസാദ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാരകമായ രോഗങ്ങളില്‍ നിന്നും ഒഴിവാകണമെങ്കില്‍ ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്‌തേ മതിയാകൂവെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴിയുടെ “കൃഷിമുറ്റം” പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിമുറ്റം കേവലം പഞ്ചായത്തിന്റെ പദ്ധതിയല്ലെന്നും ഇത് ഓരോ വീടിന്റെയും പദ്ധതിയാണ്. 95 ശതമാനം ഭക്ഷണവും കൃഷിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുതന്നെയാണ് കൃഷിയുടെ പ്രാധാന്യവും. ഏറ്റവും വലിയ പരിഗണന കൊടുക്കേണ്ടത് ഭക്ഷണത്തിനും കൃഷിക്കും തന്നെയാണെന്നും മന്ത്രി പറഞ്ഞു. പാവല്‍, പടവലം, പീച്ചില്‍, വെണ്ട, പയര്‍, കുറ്റിപയര്‍ എന്നിങ്ങനെ മൂന്നര ലക്ഷം തൈകളാണ് സൗജന്യമായി നല്‍കുന്നത്. പതിന്നാലാം വാര്‍ഡിലെ പുഷ്പജന്‍ ഉത്തരപ്പള്ളിയുടെ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാകാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാര്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ബി. വൈ രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ഫെയ്‌സി വി ഏറനാട്, ഷീല പ്രതീഷ് ബെല്‍, രജനി രവിപാലന്‍, എ പുഷ്പവല്ലി, സി കെ. ശോഭനന്‍, കര്‍മ്മസേന കണ്‍വീനര്‍ ജി. ഉദയപ്പന്‍, ആസൂത്രണ സമിതിയംഗങ്ങളായ എം.ഡി. സുധാകരന്‍, കെ. കൈലാസന്‍, കാര്‍ഷിക വികസന സമിതിയംഗങ്ങളായ വി. പ്രസന്നന്‍ എച്ച് അഭിലാഷ്, ഷീല പാപ്പച്ചന്‍, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എസ്.പി സുജിത്ത്, കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...