Wednesday, July 24, 2024 11:04 am

അഞ്ചുമാസം കൊണ്ട് വിളവ് എടുക്കാവുന്ന പിറവന്തൂർ കാച്ചില്‍ അഥവാ കടുവാകൈയ്യൻ

For full experience, Download our mobile application:
Get it on Google Play

മിക്കവരുടെയും ഇഷ്ട വിഭവമാണ് കാച്ചില്‍. വർഷത്തിൽ 365 ദിവസവും വിളവെടുക്കാവുന്ന ഒരു കാച്ചിൽ ഇനമാണ് പിറവന്തൂർ കാച്ചിൽ അഥവാ കടുവാകൈയ്യൻ കാച്ചിൽ. അഞ്ചര മാസം അല്ലെങ്കിൽ ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന ഒരു കാച്ചിൽ ഇനമാണ് ഇത്. കാച്ചിലിന്റെ വിത്തിന്റെ വിലിപ്പമാണ് അതില്‍ ഉണ്ടാകുന്ന ഫലത്തിന്റെ വലിപ്പവും നിര്‍ണ്ണയിക്കുന്നത്. ഒരു കാച്ചില്‍ ചെടിയില്‍ നിന്ന് തന്നെ ധാരാളം കാച്ചിലുകള്‍ ലഭിക്കും. 50 ഗ്രാം ഭാരമുള്ള കാച്ചിൽ വിത്തില്‍ നിന്ന് 200 മുതല്‍ 500 ഗ്രാം വരെ വലുപ്പമുള്ള കാച്ചിലുകള്‍ ഉണ്ടാവും. 500 ഗ്രാം ഭാരമുള്ള കാച്ചിൽ വിത്ത് ആണെങ്കിൽ ഏകദേശം രണ്ട് കിലോ വരെ ഭാരമുള്ള കാച്ചിൽ ഉണ്ടാകും. ഒരു കാച്ചിന്റെ വശങ്ങളിൽ തന്നെ അഞ്ചും ആറും മുകളങ്ങൾ ഉള്ളതിനാൽ ഒരെണ്ണത്തിൽ നിന്ന് തന്നെ ധാരാളം വിത്തുകളും ഉണ്ടാക്കാം. കൂടാതെ ഒരെണ്ണം വിവിധ കക്ഷണങ്ങളായി മുറിച്ചാലും ധാരാളം വിത്തുകൾ കിട്ടും. അതിനാൽ ഒരു കാച്ചിൽ വിളവെടുത്താൽ തന്നെ കർഷകന് അതിൽ നിന്ന് പത്തിൽ കൂടുതൽ കാച്ചിൽ ഉണ്ടാക്കിയെടുക്കാം. ഇത് കർഷകന് പിന്നീട് വലിയ രീതിയിൽ കൃഷി വിപുലമാക്കാൻ സഹായിക്കും

ഒരു തടത്തിൽ തന്നെ രണ്ടും മൂന്നും കാച്ചിൽ വിളയിച്ചെടുക്കാം എന്നതാണ് പിറവന്തൂർ കാച്ചിലിന്റെ ഒരു ഗുണം. അതും ശരാശരി രണ്ട് കിലോ എങ്കിലും ഭാരമുള്ള കാച്ചിലാണ് ലഭിക്കുക. ഈ ഇനമാണ് നിങ്ങള്‍ വളര്‍ത്തുന്നതെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കലല്ല ഏത് ദിവസവും വിളവ് എടുക്കാനാവും. ഈ ഇനം കാച്ചില്‍ നമുക്ക് ഏത് സമയത്തും നടാം. കാലഭേദമില്ലാതെ നല്ല വിളവും നല്‍കും. സാധാരണ കാച്ചിലിനെ അപേക്ഷിച്ചു ഇതിന് വലിപ്പവും ഭാരവും കുറവാണ്‌. അതുകൊണ്ട് തന്നെ കർഷകർക്കും ചന്തയിൽ കാച്ചിൽ വിൽക്കുന്നവർക്കും ഇത് കൊണ്ട്‌ പോകാനും വിൽക്കാനും വളരെ എളുപ്പമാണ്. അതിനാൽ ഇന്ന് കർഷകരുടെ പ്രിയപ്പെട്ട കാച്ചിലായി പിറവന്തൂർ കാച്ചിൽ മാറിക്കഴിഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദേശ പഠനത്തിന് അർഹത നേടിയ ജസിക്ക ലോപ്പസിനെ ആദരിച്ചു

0
പീരുമേട് : കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥിനിയായ...

അർജുനെ പോലെ കാണാമറയത്ത് ശരവണനും ; കാത്തിരിപ്പോടെ മറ്റൊരു കുടുംബം

0
ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെപ്പോലെ കാണാതായി തമിഴ്നാട് സ്വദേശിയെയും. നാമക്കൽ സ്വദേശിയായ...

കുരമ്പാല വലിയതോട് മെലിഞ്ഞു ; നാട് വെള്ളപ്പൊക്ക ഭീഷണിയിൽ

0
പന്തളം : മഴ ശക്തമായാൽ കുരമ്പാല വലിയതോടിന്‍റെ ഇരുകരയിലും താമസിക്കുന്ന കുടുംബംഗങ്ങളുടെ...

തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന്...