അഹമ്മദാബാദ് വിമാനാപകടം ; തെളിവുകള്‍ സമഗ്രമായി വിലയിരുത്തണമെന്ന് എഫ്‌ഐപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ തെളിവുകള്‍ സമഗ്രമായി വിലയിരുത്തണമെന്ന് പൈലറ്റുമാരുടെ സംഘടനയായ എഫ്‌ഐപി. ബോയിങ് 787 വിമാനങ്ങളുടെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തെളിവുകള്‍ വിശദമായി പരിശോധിക്കണമെന്നാണ് എഫ്‌ഐപി ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. B787 വിമാനങ്ങളുടെ രൂപകല്‍പ്പനയില്‍ ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുക്കണം. എല്ലാ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് നിയന്ത്രിത സംവിധാനങ്ങളുടെയും വിശദവും സമഗ്രവുമായ പരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തില്‍ 260 പേരാണ് കൊല്ലപ്പെട്ടത്.

ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമായ എഐ 171, 2025 ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും, വിമാനം ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റലിലേക്ക് പതിച്ചതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന 19 പേരുമാണ് മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ അടുത്ത ചൊവ്വാഴ്ച വരെ മിന്നലോടുകൂടിയ ശക്​തമായ മഴക്ക്​ സാധ്യത

0
റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ അടുത്ത ചൊവ്വാഴ്ച വരെ മിന്നലോടുകൂടിയ...

പശ്ചിമേഷ്യൻ സംഘർഷ സാധ്യത ; ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി...

0
വാഷിങ്ടൺ : പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡന്റിന്റെ വിശ്രമ...

കാസർകോട് കാറുകൾ ലോറിയിൽ ഇടിച്ച് അപകടം ; ആറുപേർക്ക്‌ പരിക്ക്

0
കാസർകോട്: അമിത വേഗതയിൽ സഞ്ചരിച്ച കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. കാസർകോട്...

യുഎസ് വീണ്ടും ആക്രമിച്ചേക്കുമെന്ന് ഇറാൻ ; ഗൾഫിലെ അമേരിക്കൻ എംബസികൾക്ക് ജാഗ്രതാ നിർദേശം

0
വാഷിംഗ്‌ടൺ : രാജ്യാന്തര വ്യാപാര മേഖലയെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യ കൂടുതൽ സംഘർഷത്തിലേക്ക്...