റെയിൽവേയിൽ അതീവ ജാഗ്രത പാലിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം – സംശയാസ്പദമായി എന്ത് കണ്ടാലും അറിയിക്കണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അട്ടിമറി നീക്കങ്ങൾ തടയാൻ റെയിൽവേയിൽ എഐയും ഡ്രോണുകളും വ്യാപകമാക്കുന്നു. ട്രെയിനുകൾ, യാത്രക്കാർ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എന്നിവയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എഐ ഡ്രോണുകൾ, സിസിടിവി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. റെയിൽ ഭവനിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരും രാജ്യത്തുടനീളമുള്ള ഫീൽഡ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെയിൽവേ ശൃംഖലയിൽ ഉണ്ടായ ചില തീപിടിത്തങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ സാമൂഹിക വിരുദ്ധരുടെ പങ്കാളിത്തം കണ്ടെത്തിയതായി യോഗം വിലയിരുത്തി. ഈ സാഹചര്യങ്ങളെ ഇന്ത്യൻ റെയിൽവേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. റെയിൽവേ സുരക്ഷാ സേന ഈ കേസുകൾ സജീവമായി അന്വേഷിച്ചു വരികയാണ്. കൃത്യമായ സമയത്ത് റെയിൽവേ ഇടപെട്ടതുകൊണ്ടാണ് പലയിടങ്ങളിലും വൻ അപകടങ്ങൾ ഒഴിവായത്.

റെയിൽവേ ശൃംഖലയിലുടനീളം സിസിടിവി വിന്യാസം വ്യാപിപ്പിക്കും. ക്യാമറകളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാൻ എഐ സാങ്കേതികവിദ്യയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവൺമെന്റ് റെയിൽവേ പോലീസും തമ്മിൽ സുരക്ഷാ വിവരങ്ങൾ വേഗത്തിൽ പങ്കുവെക്കുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനും സംവിധാനം ഒരുക്കും. സ്റ്റേഷനുകളിലും ട്രെയിനുകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ യാത്രക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്താനും തീരുമാനമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...