ആപ്പ് വിപണിയിൽ 2500 കോടിയുടെ ‘എഐ’ വിപ്ലവം ; ഇന്ത്യയിൽ റെക്കോർഡ് വരുമാനം!

For full experience, Download our mobile application:
Get it on Google Play

2026-ന്റെ ആദ്യ പാദത്തിൽ 2,500 കോടി രൂപയുടെ വരുമാനം നേടി ഇന്ത്യൻ ആപ്പ് വിപണി റെക്കോർഡ് ഇട്ടു. ഏകദേശം 2,500 കോടി രൂപ (300 മില്യൺ ഡോളർ) വരുമാനം നേടിയ വിപണി മുൻവർഷത്തെ അപേക്ഷിച്ച് 33% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഗെയിമിംഗ് ഇതര ആപ്പുകളാണ് ഈ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. ആപ്പുകൾ വഴി നേരിട്ട് നടത്തുന്ന പണമിടപാടുകളിലൂടെ മാത്രം 200 മില്യൺ ഡോളറിലധികം വരുമാനം ലഭിച്ചു. 6.2 ബില്യൺ ഡൗൺലോഡുകൾ രേഖപ്പെടുത്തിയ ഈ കാലയളവിൽ, ആളുകൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനൊപ്പം തന്നെ അവയ്ക്കായി പണം ചെലവാക്കാനും കൂടുതൽ താല്പര്യം കാണിക്കുന്നുണ്ടെന്ന് സെൻസർ ടവർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജനറേറ്റീവ് AI, ഷോർട്ട് ഡ്രാമ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് വർധിച്ചത്. AI അധിഷ്ഠിത ആപ്പുകളുടെ ഡൗൺലോഡിൽ 69 ശതമാനവും ഷോർട്ട് ഡ്രാമ ആപ്പുകളിൽ 403 ശതമാനവും വർധനവുണ്ടായി. ഇതിൽ ചാറ്റ്ജിപിടി ഇന്ത്യയിൽ മാത്രം 30 കോടി ഡൗൺലോഡുകൾ പിന്നിട്ട് വരുമാനത്തിന്റെ കാര്യത്തിൽ മുൻനിരയിൽ ഇടംപിടിച്ചു. ഗെയിമിംഗ് മേഖലയിൽ ഡൗൺലോഡുകളുടെ വേഗത കുറവാണെങ്കിലും ആഗോള ശരാശരിയേക്കാൾ മെച്ചപ്പെട്ട വളർച്ച നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...