എ ഐ ക്യാമറ ; ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന പ്രതിപക്ഷ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റോഡിലെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന പ്രതിപക്ഷ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം. എസ് ആ‌ർ ഐ ടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. ഉന്നതബന്ധമുള്ള അഴിമതിയാണെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എ ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹ‍ർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി പരിഗണിക്കുന്ന ഹൈക്കോടതിയിൽ നിന്ന് ഇന്ന് ഇടക്കാല ഹ‍ർജിയുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...