കോതമംഗലത്ത് എഐ ക്യാമറ തകർത്ത സംഭവം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കോതമംഗലത്ത് എഐ ക്യാമറ തകർത്ത പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. കോതമംഗലത്തെ രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന ക്യാമറകളാണ് കഴിഞ്ഞ ദിവസം കേബിൾ മുറിച്ച് തകർത്ത നിലയിൽ കണ്ടെത്തിയത്. ഈ മാസം ഏഴാം തിയതി പുലർച്ചെയായിരുന്നു സംഭവം. എഐ ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ കണ്ട്രോൾ റൂമിലേക്ക് ലഭിക്കാത്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കോതമംഗലം സർക്കാർ ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലുമായി സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകൾ തകരാറിലായെന്ന് കണ്ടെത്തിയത്. ക്യാമറകൾ കേബിൾ മുറിച്ച നിലയിലായിരുന്നു. 10000 രൂപ വീതം വില വരുന്ന ക്യാമറകളാണ് തകർത്തത്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നൽകിയ പരാതിയിൽ കോതമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിച്ചതിനാണ് കേസ്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം നടക്കുന്നത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന സൂചന. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...