എഐ ക്യാമറകളിൽ ഒന്നരവർഷംകൊണ്ട് പിഴയായി പിരിച്ചത് 161 കോടി രൂപ ; കുടുങ്ങിയത് 50 ലക്ഷത്തോളം പേർ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെ ഒന്നരവർഷംകൊണ്ട് ഗതാഗതനിയമലംഘനത്തിന് പിഴയായി പിരിച്ചത് 161.57 കോടി രൂപ. അൻപതുലക്ഷത്തോളം ആളുകളിൽനിന്നാണിത്. ക്യാമറ സ്ഥാപിച്ചതിലൂടെ അപകടങ്ങൾ കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 2024 ആയപ്പോഴേക്കും കൂടി. മരണ സംഖ്യ കുറഞ്ഞുവെന്നത് ആശ്വാസമായി. 2023 മധ്യത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ആ വർഷം 48,091 അപകടങ്ങളും 4,080 മരണങ്ങളുമാണ് ഉണ്ടായിരുന്നത്. 2024-ൽ 48,919 അപകടങ്ങളും 3,774 മരണങ്ങളുമുണ്ടായി. അപകടങ്ങൾ വളരെയധികം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ പദ്ധതി ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽനിന്നുള്ള കണക്കുകളാണിത്.ക്യാമറകളുടെ വ്യക്തത ഉറപ്പാക്കാനുള്ള ‘കാലിബ്രേഷൻ’ ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നുമാത്രമാണ് വിവരാവകാശനിയമപ്രകാരമുള്ള മറുപടിയിൽ അധികൃതർ പറയുന്നത്. 232 കോടി രൂപ ചെലവിട്ടാണ് കേരളത്തിലെ റോഡുകളിൽ 732 എഐ ക്യാമറകൾ സ്ഥാപിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...