റാന്നി എം.എസ്. സ്കൂളിൽ എ.ഐ. സ്കൂൾ ക്ലബിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും, ഭാവിയിലെ സാങ്കേതിക ലോകത്തിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റാന്നി എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ എ.ഐ. സ്കൂൾ ക്ലബിന് തുടക്കമായി. സംസ്‌ഥനത്ത് ആദ്യമായാണ് എ ഐ സ്കൂൾ ക്ലബ്‌ രൂപീകരിക്കുന്നത്. ക്ലബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു ഓലിക്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ. ജെബു ജോസഫ്, അരവിന്ദ് എസ് ലാൽ, ഏബെൽ ടി ജോസ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തസാധ്യതകൾ, വിദ്യാഭ്യാസരംഗത്തെ പ്രയോഗങ്ങൾ, ഭാവിയിലെ തൊഴിൽ മേഖലകളിലെ പ്രസക്തി എന്നിവയെക്കുറിച്ച് പ്രമുഖ എ.ഐ. പരിശീലകനായ സച്ചു കുന്നത്തിൽ സെമിനാർ നയിച്ചു.

തുടർന്ന്, സച്ചിൻ കുന്നത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച് പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച “The Light Between the Wings” എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ പ്രദർശനവും സംഘടിപ്പിച്ചു. 16-ാമത് ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ 2026-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം വിദ്യാർത്ഥികൾക്ക് വേറിട്ട ദൃശ്യാനുഭവമായി. സ്കൂളിൽ ആരംഭിച്ച എ.ഐ. ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ, ശില്പശാലകൾ, പരിശീലനപരിപാടികൾ, പ്രോജക്ടുകൾ, നവീന ആശയ വികസന പ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ വർഷം മുഴുവൻ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ സാങ്കേതികവിദ്യയോടുള്ള താൽപര്യം വളർത്തുകയും, ഉത്തരവാദിത്തത്തോടെയും സർഗാത്മകതയോടെയും എ.ഐ. ഉപയോഗിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...