അർബുദത്തെ തടയാൻ എ.ഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് ടെക്ക് ലോകം

For full experience, Download our mobile application:
Get it on Google Play

നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാ​ങ്കേതിക വിദ്യ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തുക ആരോഗ്യമേഖലയിലായിരിക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടു. അതിനെ സാധൂകരിക്കുംവിധമുള്ളൊരു വാർത്തയാണിപ്പോൾ അമേരിക്കയിൽനിന്ന് വന്നിരിക്കുന്നത്. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകർ അർബുദ ചികിത്സാ രംഗത്ത് വൻ പ്രതീക്ഷയേകുന്നൊരു ​എ.ഐ ഉപകരണം വികസിപ്പിച്ചിരിക്കുന്നു -ഐ സ്റ്റാർ (ഇൻഫെറിങ് സൂപ്പർ റെസല്യൂഷൻ ടിഷ്യൂ ആർകിടെക്ചർ).

ഡോക്ടർമാർക്ക് രോഗനിർണയത്തിന് സഹായകമാകുംവിധം മെഡിക്കൽ ഇമേജുകൾ കൃത്യവും വിശദവുമായി വിലയിരുത്താൻ കഴിയുന്ന ഉപകരണമാണിത്. ഇതുവഴി രോഗനിർണയം എളുപ്പവും കൃത്യവുമാകും. ഈ ഉപകരണത്തിൽ നിലവിലുള്ള സാ​ങ്കേതികവിദ്യയിൽനിന്ന് വ്യത്യസ്തമായി അർബുദ കോശങ്ങൾ നേരിട്ട് കാണാനാകും. ഇമ്യൂണോതെറപ്പി പോലുള്ള ചികിത്സകൾ ഏത് രോഗികളിലാണ് ഏറ്റവും കൂടുതൽ ഫലപ്രദമാവുക എന്നും ഈ ഉപകരണത്തിന് കണ്ടെത്താനാകും. മനുഷ്യശരീരത്തിലെ വിവിധ അർബുദ കോശങ്ങളിൽ ഐ സ്റ്റാറിന്റെ പ്രവർത്തനം പരീക്ഷിച്ചു വിജയിച്ചുവെന്ന് ‘നേച്ചർ ബയോടെക്നോളജി’യിൽ പ്രസിദ്ധീകരിച്ച പ്രബന്ധം വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...