2029ഓടെ എഐ മനുഷ്യ ബുദ്ധിയെ മറികടക്കും : ഇലോൺ മസ്ക്

For full experience, Download our mobile application:
Get it on Google Play

2029ഓടെ മനുഷ്യരുടെ ബുദ്ധിയെ മറികടക്കും വിധം എഐ മുന്നേറുമെന്ന് ശതകോടീശ്വരനും എക്സ് (മുൻപ് ട്വിറ്റർ) ഉടമയുമായ ഇലോൺ മസ്ക്. പോഡ്കാസ്റ്ററായ ജോ റോഗനും ഫ്യൂച്ചറിസ്റ്റായ റേ കുര്‍സ്‌വെയിലും തമ്മിലുള്ള ചര്‍ച്ചയെ മുൻ നിർത്തിയാണ് എക്സ് വഴിയുള്ള ഇലോൺ മസ്‌കിന്റെ പ്രതികരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നെങ്കിലും മനുഷ്യന്റെ ബുദ്ധിയെ മറികടന്ന് മുന്നേറുമെന്ന പ്രവചനവും ആശങ്കയുമെല്ലാം ഏറെ കാലമായി നിലവിലുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ഗൂഗിള്‍, മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരും പുതിയതായി ജന്മമെടുത്ത എഐ കമ്പനികളുമെല്ലാം ജനറേറ്റീവ് എഐ രംഗത്ത് സജീവമായി രംഗത്തുണ്ട്.

പലരും ഇതിനകം അവരുടേതായ എഐ മോഡലുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാളുകള്‍ കഴിയും തോറും അവയെ കൂടുതല്‍ ശക്തമാക്കും വിധം പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എഐ മനുഷ്യ വംശത്തിന് വലിയൊരു ഭീഷണിയാകുമെന്ന പ്രവചനത്തിന്റെ പ്രധാന വക്താക്കളിലൊരാളാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച കുര്‍സ് വെയ്ല്‍ വിലയിരുത്തുന്നു. കംപ്യൂട്ടേഷണല്‍ ശക്തി, അല്‍ഗൊരിതം, ഡാറ്റാ പ്രൊസസിങ് തുടങ്ങിയ മേഖലകളില്‍ മനുഷ്യര്‍ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റങ്ങള്‍ ക്രമേണ മനുഷ്യബുദ്ധിയെ മറികടക്കാന്‍ എഐ സംവിധാനങ്ങളെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...