തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ശശി തരൂര്‍. സംസ്ഥാന മേധാവികളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനെ അനുകൂലിച്ചാണ് തരൂറിന്റെ പത്രിക. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, അതിന് ഊര്‍ജം പകരുക, തൊഴിലാളികളെ ശാക്തീകരിക്കുക, അധികാര വികേന്ദ്രീകരണം, നടത്തി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നിവയാണ് എന്റെ സന്ദേശം. ഇതിലൂടെ 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി യോഗ്യമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’. കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തില്‍ തരൂര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് തനിക്ക് ബഹുമാനവുമുണ്ട്. രണ്ട് പേരും ഒരേ പാര്‍ട്ടിയില്‍ നിന്നുള്ളവരായതിനാല്‍ ആശയപരമായല്ല, ബിജെപിയെ നേരിടാനുള്ള വ്യത്യസ്ത സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം സൗഹൃദപരമായിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ‘നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കേണ്ടതുണ്ട്. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് യഥാര്‍ത്ഥ അധികാരം നല്‍കുകയും വേണം. അതേസമയം, കഠിനാധ്വാനികളും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ബഹുമാനം നല്‍കണമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പത്രിക
പാര്‍ലമെന്ററി ബോര്‍ഡ് പോലുള്ള ചില സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്നും അധികാര വികേന്ദ്രീകരണം നടത്തുമെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ പത്രികയിലൂടെ വാഗ്ദാനം ചെയ്തു. സംസ്ഥാന ഭാരവാഹികള്‍ എന്ന നിലയില്‍ ജനറല്‍ സെക്രട്ടറിമാരെ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക, സംസ്ഥാന മേധാവികളെ വിശ്വാസത്തിലെടുക്കുക, തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നിവയും പ്രകടനപത്രികയില്‍ എടുത്തുകാണിച്ച പ്രധാന പോയിന്റുകളില്‍ ഉള്‍പ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....