മൂന്നാറില്‍ കെണിയില്‍പെട്ട കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: മൂന്നാറില്‍ വനം വകുപ്പിന്റെ കെണിയില്‍ അകപ്പെട്ട കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടു. കടുവകളുടെടെ സാന്നിധ്യം കുറവുള്ളതും ഇരകള്‍ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാല്‍ ജീവിക്കാന്‍ ആകുമെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കടുവയെ കാട്ടില്‍ തുറന്നു വിട്ടത്.

കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ നെയ്മകാടില്‍ ഒന്‍പത് വയസ് പ്രായമുള്ള പെണ്‍കടുവ കുടുങ്ങിയത്. ദിവസങ്ങളോളം മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കീഴടങ്ങല്‍. നെയ്മക്കാട് ഈസ്‌റ് ഡിവിഷനില്‍ രണ്ട് ദിവസങ്ങളില്‍ ഉണ്ടായ ആക്രമണത്തില്‍ പത്ത് പശുക്കള്‍ ചത്തിരുന്നു. ഇടത് കണ്ണിന് തിമിരം ബാധിച്ചതോടെ കാഴ്ച ശക്തി കുറഞ്ഞ കടുവ ഇര തേടി ജനവാസ മേഖലകളിയ്ക്ക് ഇറങ്ങുകയായിരുന്നു. കടുവയെ വെറ്റിനറി ഡോക്ടറിന്റെയും പെരിയാര്‍ കടുവാ സങ്കേതത്തിലെ വിദഗ്ദ്ധരുടെയും നേതൃത്വത്തില്‍ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ്, ഇന്ന് പുലര്‍ച്ചെ കാട്ടിലേയ്ക് തുറന്ന് വിട്ടത്.

തിമിരം ബാധിച്ച കണ്ണിന് പ്രാഥമിക ശുശ്രുഷ നല്‍കി. സ്വയം ഇരതേടാനുള്ള ശേഷി, കടുവയ്ക് ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പെരിയാര്‍ വന മേഖലയില്‍ കടുവകള്‍ കുറവുള്ളതും സുഗമമായി ഇര ലഭിയ്ക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശത്താണ് കടുവയെ തുറന്ന് വിട്ടത്. ആരോഗ്യ സ്ഥിതി മോശമാണെന്ന നിഗമനത്തില്‍ പുനരധിവാസ കേന്ദ്രത്തിലേയ്ക് മാറ്റുന്നതും പരിഗണയില്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്തതിനാല്‍ കാട്ടിലേയ്ക് തുറന്ന് വിടുകയായിരുന്നു.

കടുവ ജനവാസ കേന്ദ്രങ്ങളിലേയ്ക് കടക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ റേഡിയോ കോളറും ഘടിപിച്ചിട്ടുണ്ട്. മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലധികം കടുവകളെ കണ്ടിരുന്നെങ്കിലും ആക്രമണം നടത്തിയത് കെണിയില്‍ അകപ്പെട്ട കടുവയാണെന്നാണ് നിഗമനം. നെയ്മക്കാട്, കടലാര്‍, ലാക്കാട്‌മേഖലകളിലായി രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ലധികം കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....