മുഖ്യമന്ത്രി ചർച്ച ; എഐസിസി നിരീക്ഷകർ തലസ്ഥാനത്ത് എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺ​ഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുകയാണ്. അതേ സമയം നാളെ നടക്കുന്ന കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എഐസിസി നിരീക്ഷകരായ മുകൾവാസ്നികും അജയ് മാക്കനും തലസ്ഥാനത്ത് എത്തി. നാളെ രാവിലെ 10:30 ന് കെപിസിസി ആസ്ഥാനത്താണ് പാർലമെന്ററി പാർട്ടി യോഗം നടക്കുക. മുഴുവൻ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. മുഖ്യമന്ത്രി രമേശ് ചെന്നിത്തലയോ വി ഡി സതീശനോ കെസി വേണുഗോപാലോ എന്നതിൽ ഇപ്പോഴും തീരുമാനത്തിൽ എത്തിയില്ല കോൺഗ്രസ് നേതൃത്വം. നൂറിലധികം സീറ്റ് ലഭിച്ചപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെയാണ് നേതൃത്വം നട്ടം തിരിയുന്നത്. ഒടുവിൽ എഐസിസി നിരീക്ഷകരെ ഇറക്കി ഹൈക്കമാൻഡ് ഒരു തീരുമാനത്തിലെത്താൻ പോവുകയാണ്.

നാളെ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എഐസിസി നിരീക്ഷകരായ മുകൾ വാസ്നിക്കും അജയ് മാക്കനും വൈകീട്ട് 6 55 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇരുവരെയും സ്വീകരിക്കാൻ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും ഉണ്ടായിരുന്നു. നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്ന് അജയ് മാക്കനും, ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്ന് മുകൾ വാസ്നിക്കും പ്രതികരിച്ചു. എം.എൽ.എമാരുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യമെങ്കിലും, കെപിസിസി മുൻ അധ്യക്ഷൻമാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും തേടും. വിമാനത്താവളത്തിൽ നിന്നിറങ്ങിയ എഐസിസി നിരീക്ഷകർ കെപിസിസി ആസ്ഥാനത്തെത്തി എ കെ ആന്റണിയെ സന്ദർശിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...