കോടാലിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് വീട്ടിൽ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കോടാലിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 10 വയസുകാരന്‍ അനോഷ് സുഖം പ്രാപിച്ച് വീട്ടിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മാസം 19 നാണ് അനോഷിനും സഹോദരന്‍ അള്‍ജോയ്ക്കും കിടപ്പുമുറിയില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 വയസുകാരന്‍ അല്‍ജോ മരണപ്പെട്ടിരുന്നു. കുഞ്ഞനുജന്‍ അൽജോ ഇല്ലാത്ത, അവന്റെ കളിചിരികള്‍ നിലച്ചവീട്ടിലേക്കാണ് അനോഷ് തിരിച്ചെത്തിയത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി അനോഷ് ചികിത്സയിലായിരുന്നു. അനോഷിന്റെ മടങ്ങിവരവില്‍ കുടുംബാഗങ്ങളും അയല്‍ക്കാരും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

കഴിഞ്ഞ 19 ന് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അനോഷിനും അനുജന്‍ അള്‍ജോയ്ക്കും ഉറക്കത്തിനിടയില്‍ പാമ്പിൻ്റെ കടിയേല്‍ക്കുകയായിരുന്നു. ആദ്യം ഭക്ഷ്യവിഷബാധയെന്ന് തെറ്റ് ധരിച്ച വീട്ടുകാര്‍ കുട്ടകളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അള്‍ജോയുടെ ജീവന്‍ നഷ്ടമായിരുന്നു. തുടര്‍ന്നും കിട്ടുകളുടെ വീട്ടില്‍ നിന്നും പാമ്പുകളെ കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെയും സര്‍പ്പാ ടീമിന്റെയും വിശദമായ പരിശോധന നടന്നെങ്കിലും പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ സാധിച്ചുരുന്നില്ല. ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അനോഷും കുടുംബവും ഒരിടവേളയ്ക്കു ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

0
തിരുവനന്തപുരം : മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ...

പൂഴിക്കാട് ഗവ.യു.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് 2026 ഫുട്ബോൾ പ്രവചന മത്സരവും...

0
പൂഴിക്കാട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി...

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം

0
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ,...

പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

0
കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....