നിതിൻ രാജിന്‍റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്കും എസ് പിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കിക്കൊണ്ട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമൂഹിക പ്രവർത്തകനായ വിപിൻ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ ഇടപെടൽ. ഇക്കഴിഞ്ഞ ഏപ്രിൽ 11 നാണ് ഡെന്റൽ കോളേജ് കെട്ടിടത്തിന്റെ 5 -ാം നിലയിൽ നിന്നും വീണ് മരിച്ച നിലയിൽ നിതിൻ രാജിനെ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണത്തിൽ നിതിൻ, കോളേജിൽ അധ്യാപകരുടെ കടുത്ത മാനസിക പീഠനത്തിനടക്കം ഇരയായെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. കെ ടി സംഗീത നമ്പ്യാർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...