പിന്നോക്ക ജനവിഭാഗങ്ങൾ സമൂഹത്തിന് മുന്നിലേക്ക് ഉയർന്നു വരണം : മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങൾ സമൂഹത്തിന് മുന്നിലേക്ക് ഉയർന്നു വരണമെന്ന് എ ഐ ഡി ആർ എം ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ പറഞ്ഞു. അഖിലേന്ത്യാ ദളിത്‌ അവകാശ മുന്നേറ്റ സമിതി (എ ഐ ഡി ആർ എം) തണ്ണിത്തോട് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മി കുടിയാൻ വ്യവസ്ഥിതി നില നിന്നിരുന്ന കേരളത്തിൽ ലക്ഷം വീട് പദ്ധതി കൊണ്ടുവന്നത് കമ്യുണിസ്റ്റ് മന്ത്രിസഭയാണ്. സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കപെട്ടിട്ടുള്ള കേരളത്തിൽ താമസിക്കാൻ ഭൂമി ഇല്ലന്നാണ് പറയുന്നത്. സാമൂഹിക പ്രശ്നങ്ങൾക്ക് എതിരെ പ്രതികരിക്കാൻ നാം തയ്യാറാകണം.മഹാരാഷ്ട്ര, യു പി അടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ ജന പിന്തുണയാണ് എ ഐ ഡി ആർ എം ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ ഐ ഡി ആർ എം കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് വി റ്റി ശശിധരൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തി. എ ഐ ഡി ആർ എം ജില്ലാ ട്രഷറർ സുമതി നരേന്ദ്രൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ സന്തോഷ്‌, എ ഐ ഡി ആർ എം കോന്നി മണ്ഡലം സെക്രട്ടറി അനിൽ ചെങ്ങറ, ഗ്രാമ പഞ്ചായത്ത് അംഗം എ ആർ സ്വഭു, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന എ ഐ ഡി ആർ എം തണ്ണിത്തോട് പഞ്ചായത്ത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ മഹേഷ്‌ (സെക്രട്ടറി), മണിരാജൻ (പ്രസിഡണ്ട്‌), ഷീജ റ്റി ( ഖജാൻജി ) തുടങ്ങിയവരെയും പതിമൂന്ന് അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...