എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊന്നപ്പാറ വി എന്‍ എസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് റെഡ് റിബണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ് ദിനാചരണം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം പത്തനംതിട്ട ഡെപ്യൂട്ടി ഡി എം ഒ ഡോ രചന ചിദംബരം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ ജോസ് വി കോശി അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ യൂണിറ്റ് പ്രോജക്ട് ഓഫീസര്‍ എം ആര്‍ രജനീഷ് ബോധവത്കരണ ക്ലാസ് നയിച്ചു.

യോഗത്തില്‍ രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശന കര്‍മ്മവും എയ്ഡ്സ് ദിന പ്രതിജ്ഞയും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസം, പെന്‍സില്‍ ഡ്രോയിംഗ് എന്നീ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും ഇന്‍ഡസ്ട്രിയല്‍ മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഫുഡ് ഫെസ്റ്റ് എക്സിബിഷന്‍ എന്നിവയും നടന്നു.

യോഗത്തില്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ രഘുകുമാര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായ റോജ രാജന്‍, ജയന്തി എസ് നായര്‍, ശോഭാകുമാരി, തുഷാറാണി, വിപിത എം നായര്‍, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് വാസുദേവന്‍, ഗീതു എം നായര്‍, പ്രവീണ്‍കുമാര്‍ പി, രേഷ്മ ജയന്‍, അഞ്ജു അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...