എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ലാ ശില്പശാല പന്തളത്ത് വച്ച് നടക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം: എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ലാ ശില്പശാല പന്തളത്ത് വച്ച് ജൂലൈ 20,21 തീയതികളിൽ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം പന്തളത്ത് എം.എൻ – ടി.വി സ്മാരകത്തിൽ എ.ഐ.വൈ.എഫ് ദേശീയ വർക്കിംഗ്‌ ഗ്രൂപ്പ്‌ മെമ്പർ അഡ്വ. ആർ. ജയൻ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പ്രദീപ്‌ കുരമ്പാല അധ്യക്ഷത വഹിച്ചു. സി.പി.ഐ പന്തളം മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.ബൈജു, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മണിക്കുട്ടൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീനാദേവിക്കുഞ്ഞമ്മ.ജി, എസ്.അജയകുമാർ, ഉമേഷ്‌ വി.ആർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി.എം.മധു, ആർ.രതീഷ്കുമാർ, അനുമോൾ, എസ്.ശ്രീരാജ് എന്നിവർ സംസാരിച്ചു.

തുടർന്ന് സംഘാടകസമിതിയുടെ ചെയർമാനായി ജി. ബൈജു, കൺവീനറായി ശ്രീനാദേവിക്കുഞ്ഞമ്മ. ജി, വൈസ് ചെയർമാന്മാരായി മണിക്കുട്ടൻ, വി. എം. മധു, എസ്. അജയകുമാർ എന്നിവരും ജോയിന്റ് കൺവീനർമാരായി ഉമേഷ്‌ വി. ആർ, പ്രദീപ്‌ കുരമ്പാല, ആർ. രതീഷ്കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
എ.ഐ.വൈ.എഫ് സംസ്ഥാന ശില്പശാല ജൂൺ 29,30 തീയതികളിൽ കുമിളിയിൽ ദേശീയ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്യും. വിദ്വേഷവിഭാഗ്ഗീയ ആശയങ്ങളാൽ ഭാരതത്തിന്റെ ഐക്യത്തെ ഇല്ലാതാക്കാൻ ആർഎസ്എസ്, സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന ഫാസ്സിസ്റ്റ് ശ്രമങ്ങളെ തകർക്കാൻ യൂത്ത് ഫോർ യൂണിറ്റി എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാന ശില്പശാല സംഘടിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...