ഫ്രഞ്ച്​ കമ്പനി കരാർ : മ​ന്ത്രിസഭ തീരുമാനം നിർണായകം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ബി സ​ഹാ​യ​ത്തോ​ടെ കൊ​ച്ചി​യി​ലും തു​ട​ർ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​പ്പാ​ക്കു​ന്ന ‘കേ​ര​ള അ​ർ​ബ​ൻ വാ​ട്ട​ർ സ​ർ​വി​സ​സ് ഇം​പ്രൂ​വ്മെ​ന്റ് പ്രോ​ജ​ക്ടി’​ലെ വ്യ​വ​സ്ഥ​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​വു​മ്പോ​ഴും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക്​ ഭ​ര​ണ​ത​ല​ത്തി​ൽ അ​തി​വേ​ഗം. കൊ​ച്ചി​യി​ലെ പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്​ ഫ്ര​ഞ്ച്​ ക​മ്പ​നി​യാ​യ ‘സൂ​യ​സി​’​ന്​ 21 ശ​ത​മാ​നം അ​ധി​ക​തു​ക​യോ​ടെ ക​രാ​ർ ന​ൽ​കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ​ദി​വ​സം സ്​​റ്റേ​റ്റ്​ ലെ​വ​ൽ ​എം​പ​വേ​ർ​ഡ്​ ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​നി ​ചീ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ അ​നു​മ​തി​യോ​ടെ ഫ​യ​ൽ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ പോ​കും. മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ ജ​ന​ങ്ങ​ൾ​ക്കും ജ​ല​ അ​തോ​റി​റ്റി​ക്കും ഗു​ണ​ക​ര​മ​ല്ലാ​ത്ത വ്യ​വ​സ്ഥ​ക​ള​ട​ങ്ങി​യ ജ​ല​വി​ത​ര​ണ നി​യ​ന്ത്രാ​ണാ​ധി​കാ​രം സൂ​യ​സ്​ ക​മ്പ​നി​യി​ലേ​ക്കെ​ത്തും. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും വി​ഷ​യ​ത്തി​ൽ എ​ന്ത്​ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന​ത്​ നി​ർ​ണാ​യ​ക​മാ​ണ്.

ജ​ല​നി​ധി​യും ജ​ൽ​ജീ​വ​ൻ മി​ഷ​നു​മ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ ജ​ല വി​ത​ര​ണ​മേ​ഖ​ല​യി​ൽ എ.​ഡി.​ബി സ​ഹാ​യ​ത്തോ​ടെ തി​ര​ക്കി​ട്ട്​ പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യാ​ണ്​ ച​ര​ടു​വ​ലി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ജ​ല വി​ത​ര​ണ​മേ​ഖ​ല​യെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യാ​ണ്​ ഫ്ര​ഞ്ച്​ ക​മ്പ​നി​യു​ടെ വ​ര​വി​നെ ജ​ല അ​തോ​റി​റ്റി​യി​ലെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​നി​യ​നു​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. പൊ​തു​മേ​ഖ​ല​യി​​ലെ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ഭാ​വി​യി​ൽ അ​മി​ത നി​ര​ക്ക്​ ന​ൽ​കാ​ൻ ജ​നം നി​ർ​ബ​ന്ധി​ത​മാ​കാ​നും സാ​ധ്യ​ത​യു​ള്ള സ്വ​കാ​ര്യ​വ​ത്​​ക​ര​ണ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്​ ഭ​ര​ണ-​പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. മ​​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പ​ദ്ധ​തി​ക്ക്​ അ​നു​കൂ​ല തീ​​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​വി​ധം മു​ഖ്യ​മ​ന്ത്രി​യെ അ​ട​ക്കം ക​ണ്ട്​ വി​ഷ​യം ധ​രി​പ്പി​ക്കാ​നും നീ​ക്ക​മു​ണ്ട്. 2511 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക്​ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തി​ൽ 70 ശ​ത​മാ​ന​മാ​ണ് എ.​ഡി.​ബി വാ​യ്പ​യാ​യി ന​ൽ​കു​ക. ശേ​ഷി​ക്കു​ന്ന 750 കോ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ടെ​ത്ത​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...