ഐക്യ കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ബി.എസ്.എൻ.എൽ  ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധർണ്ണയും ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ എസ്.ശിവകുമാർ ഉത്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് തടയുക, രാസവള വില വർദ്ധനവ് നിയന്ത്രിക്കുക, ഇന്ത്യ – യു.എസ്. പ്രീ ട്രേഡ് എഗ്രിമെന്റിൽ നിന്നും പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

ജില്ലാ പ്രസിഡന്റ് രവി പിള്ള അധ്യക്ഷത വഹിച്ചു. യു.റ്റി.യു.സി ദേശിയ സെക്രട്ടറി തോമസ് ജോസഫ്, ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, എന്‍.സോമരാജൻ, പൊടിമോൻ കെ.മാത്യു, ബാബു ചാക്കോ, ഷിബു തോമസ്, പെരിങ്ങര രാധാകൃഷ്ണൻ, ഈപ്പൻ മാത്യു, സുനിൽ സീതത്തോട്, പി.പി ജോൺ, ലിജോ അലക്സ്‌, ഷാഹിദ ഷാനവാസ്‌, സൗദാമിനി, ഷാജി തിരുവല്ല, ശശി മണിയാർ എന്നിവർ പ്രസംഗിച്ചു. ഷൈലജ പ്രദീപ്‌, മറിയം ബാബു, ഹുസൈൻ, സതീഷ്, ബിന്ദു വിദ്യാധരൻ എന്നിവർ മാർച്ചിന് നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...