വ്യാജ പീഡന പരാതിയില്‍ കൂടല്‍ പോലീസിനെതിരെ ഗുരുതര പരാതികളുമായി കസ്റ്റഡിയിലെടുക്കപ്പെട്ട ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിമൂന്നുകാരി പീഡനത്തിന് ഇരയായെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ കൂടല്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ആരോപിച്ച് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ രംഗത്ത്. സംഭവത്തില്‍ മാതാപിതാക്കള്‍ പറയുന്നതിങ്ങനെ – പുലര്‍ച്ചെ 6 മണിയോടെയാണ് കൂടല്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നത്. യൂണിഫോം പോലും ധരിക്കാതെയാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്. വീട്ടിലെത്തി വിദ്യാര്‍ഥികളെ തിരക്കിയ പോലീസിനോട് സ്കൂളില്‍ നടന്ന ഒരു വിഷയം എന്ന് മാത്രമാണ് മറുപടി നല്‍കിയത്. സ്വകാര്യ വാഹനത്തിലും പോലീസ് ജീപ്പിലുമായാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് കുട്ടികളെയും ഇതില്‍ ഒരു കുട്ടിയുടെ അച്ഛനെയും പോലീസ് വാഹനത്തില്‍ സ്റ്റേഷനില്‍ എത്തിച്ചു.

തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസിലേക്ക് മാറ്റുകയും ഇവിടുത്തെ ഇരുട്ടുമുറിയില്‍ കയറ്റി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചാല്‍ ഇവരെ വെറുതെ വിടാമെന്നും ഇല്ലെങ്കില്‍ ഇവരെ ജയിലില്‍ അടയ്ക്കുമെന്നും പോലീസ് പറഞ്ഞതായി കുട്ടികള്‍ മാതാപിതാക്കളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പോലും വാങ്ങി നല്‍കാന്‍ പോലീസ് തയ്യാറായില്ല. കുട്ടികളോട് പോലീസ് അസഭ്യം പറഞ്ഞതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികള്‍ മാനസികമായി തകര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തിന് കാരണക്കാരിയായ പെണ്‍കുട്ടിക്ക് എതിരെയും കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച പോലീസിന് എതിരെയും കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് മാതാപിതാക്കളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...