വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളിലെത്തിക്കുക ലക്ഷ്യം : മന്ത്രി ചിഞ്ചുറാണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന റാന്നി മണ്ഡലം നവകേരള സദസ്സില്‍ റാന്നി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിക്കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അതിദരിദ്രരില്ലാത്ത, ഭവന രഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് നവകേരളത്തിലൂടെ പടുത്തുയര്‍ത്തുന്നത്. 2022-23 വര്‍ഷക്കാലത്ത് 1,40,000 പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

സംരംഭകരില്‍ മൂന്നിലൊന്നു സ്ത്രീകളാണ്. 2025 നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറും. സാധാരണക്കാരനു വേണ്ടത് അവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന സര്‍ക്കാരിനെയാണ്. ഈ കാഴ്ച്ചപ്പാടോടെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. കാര്‍ഷിക മേഖലയെ ശാക്തീകരിക്കും. കേരളത്തിലെ റോഡുകളില്‍ ഭൂരിഭാഗവും ദേശീയ നിലവാരത്തിലേക്കുയര്‍ന്നുകഴിഞ്ഞു. തൊഴിലുറപ്പു തൊഴിലാളികള്‍ക്കുക്ഷേമ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണു കേരളത്തിലേത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...