നവകേരളസദസ്സ് : പ്രൗഢഗംഭീരമായി റാന്നി മണ്ഡലതലസദസ്സ് ജനപ്രളയം തീര്‍ത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി :  പ്രളയത്തില്‍ തളരാത്ത മനുഷ്യര്‍ പ്രളയ സമയത്തു ചേര്‍ത്തു നിര്‍ത്തിയ ഗവണ്‍മെന്റിനു നല്‍കിയ ആദരമായി മാറി റാന്നിയുടെ നവകേരള സദസ്സ്. കോരിച്ചൊരിയുന്ന മഴയ്ക്കു റാന്നിയിലെ ജനങ്ങളുടെ മനസിനെ തോല്‍പ്പിക്കാനായില്ല. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ് റാന്നി മണ്ഡലത്തില്‍ റാന്നി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ അരങ്ങേറി. കോരിച്ചൊരിയുന്ന മഴയിലും പതിനായിരക്കണക്കിനു ജനങ്ങളാണ് മന്ത്രിസഭയെ കാണാനായി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

നോളജ് വില്ലേജിന്റ ഭാഗമായുള്ള എന്റെ കേരളം എന്റെ സ്വപ്നം എന്ന രേഖയും നല്‍കിയാണു മുഖ്യമന്ത്രി പിണറായി വിജയനെ സദസിലേക്കാനയിച്ചത്. എഴുമറ്റൂര്‍ രാജരാജ വര്‍മ്മയുടേയും ബെന്യാമിന്റേയും അവരുടെ കൈയ്യൊപ്പിട്ട പുസ്തകങ്ങള്‍ നല്‍കിയാണു മറ്റു മന്ത്രിമാരെ സ്വീകരിച്ചത്. തിങ്ങിനിറഞ്ഞ സദസിലേക്ക് ആദ്യമെത്തിയത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സംസ്‌കാരിക – ഫിഷറീസ് മന്ത്രി സജി ചെറിയാനും ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണിയുമായിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും പിന്നാലെ സദസിലെത്തി. തുടര്‍ന്ന് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ആവേശത്തില്‍ റാന്നി അക്ഷരാഥത്തില്‍ ആവേശക്കടലായി മാറി.

പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയുമായാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിച്ചത്. സദസിനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ മെഡിക്കല്‍ സംഘം, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു. ഹരിത കര്‍മസേന, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സദസ്സിന്റെ ഭാഗമായി. സദസ്സില്‍ നിവേദനങ്ങള്‍ നല്‍കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിച്ചു. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

ടോൾസ്റ്റോയിയെ സ്വാധീനിച്ച തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് തമിഴിലെ പ്രാചീന...

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...