നവകേരളസദസ്സ് : റാന്നിയില്‍ കലാപരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ ജില്ലാ കളക്ടറുടെ സംഗീത സദസ്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉല്ലാസപൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ എന്ന ഗാനം ജില്ലാ കളക്ടര്‍ എ.ഷിബു റാന്നിയുടെ നവകേരള സദസില്‍ ആലപിക്കുമ്പോള്‍ ഏറ്റു പാടി റാന്നിയിലെ പൊതു ജനങ്ങളും. തിരക്കിനിടയിലും പാട്ടിനു താളം പിടിച്ചു എം എല്‍ എ അഡ്വ. പ്രമോദ് നാരായണും. സുമേഷ് ഐരൂരിന്റെ നേതൃത്വത്തിലുള്ള സംഗീത സദസ്സും റാന്നി മണ്ഡലത്തിലെ നവകേരളസദസ്സില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സ് റാന്നി മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് മുന്‍പ് വേദിയില്‍ സുമേഷ് ഐരൂരിന്റെ നേതൃത്വത്തില്‍ സംഗീത സദസ്സും പ്രണവം തിരുവാതിര സംഘത്തിന്റെ നൃത്തവും കാണികള്‍ക്ക് നവ്യാനുഭവമായി. സുമേഷ് ഐരൂര്‍, ഐശ്വര്യ അനില്‍, അരുണ്‍ പാമ്പാടി എന്നിവര്‍ നടത്തിയ സംഗീത സദസ്സിനൊപ്പം ജനങ്ങളും ഏറ്റുപാടി. കനത്ത മഴയിലും ജനപ്രളയമാണു റാന്നിയിലുണ്ടായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...