അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി

For full experience, Download our mobile application:
Get it on Google Play

മൊറാദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‍വാദി പാർട്ടിക്ക് മുന്നിൽ വാതിൽ തുറന്നിട്ട് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബിജെപി വീണ്ടും അധികാരത്തിലേറാൻ താൽപര്യമില്ലെന്നും സമാജ്‍വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്നും ഒവൈസി പറഞ്ഞു. ഇപ്പോൾ ചർച്ചയ്ക്ക് പറ്റിയ സമയമാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരഞ്ഞിട്ടു കാര്യമില്ലെന്നും ഒവൈസി വ്യക്തമാക്കി. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അസദുദ്ദീൻ ഒവൈസി. “ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ രൂപീകരിക്കാൻ താൽപര്യമില്ല. കൈകോർക്കാൻ ഞാൻ തയ്യാറാണ്. സഖ്യമുണ്ടാക്കാൻ ഞാൻ തയ്യാറാണ്. ഇന്ന് ചർച്ച നടത്തേണ്ട സമയമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം പിന്നീട് ഇരുന്ന് കരയരുത്”- അസദുദ്ദീൻ ഒവൈസി പറഞ്ഞു.

അഖിലേഷ് യാദവുമായി കൈകോർക്കാൻ തയ്യാറാണെന്ന് അസദുദ്ദീൻ ഒവൈസി നിലപാടറിയിച്ചു. “ഒവൈസി മത്സരിക്കുന്നത് ഞങ്ങൾക്ക് ദോഷം ചെയ്യുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങളോടൊപ്പം ചേർന്ന് പോരാടാൻ ഞാൻ തയ്യാറാണ്. ഞങ്ങളുടെ പോരാട്ടം ഞങ്ങളുടെ അന്തസ്സിനും നീതിക്കും വേണ്ടിയാണ്. ഞങ്ങൾക്ക് ഒരു പായയിൽ ഇരിക്കാൻ താൽപര്യമില്ല. ഞങ്ങൾക്ക് സമത്വമാണ് വേണ്ടത്. അഖിലേഷ് ആ കസേരയ്ക്ക് മുന്നിൽ ഇരിക്കുകയാണെങ്കിൽ, ഒവൈസി ആ കസേരയ്ക്ക് മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കും”- ഹൈദരാബാദ് എംപി കൂടിയായ ഒവൈസി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...