ന്യൂ ഡൽഹി : എയിംസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിലെ പൾമോണോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസറും ഡയറക്ടറുമായിരുന്ന ജിതേന്ദ്ര നാഥ് പാണ്ഡെ (78) യാണ് ഇന്ന് മരിച്ചത്. ആഴ്ചകളായി ഇദ്ദേഹം കോവിഡ് രോഗികളെ ചികിത്സിച്ചു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. എയിംസിലെ ഒരു മെസ് ജോലിക്കാരൻ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
എയിംസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment