പ്രളയത്തിന് മുന്നോടിയായി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനുള്ള നടപടികൾക്ക് രൂപം നൽകണം ; വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വരാൻ പോകുന്നത് വലിയ പ്രളയമാണെന്നുള്ള കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം മുൻനിർത്തി വെള്ളപ്പൊക്കത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. നിലവിൽ പല ഓടകളും തോടുകളും മാലിന്യം നിറഞ്ഞു അടഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്, ഇത് അടിയന്തിരമായി നീക്കം ചെയ്ത് നീരൊഴുക്ക് തടസപ്പെടാതിരിക്കാനുള്ള നടപടികൾക്ക് അധികൃതർ രൂപം നൽകണമെന്ന് വിക്ടർ പറഞ്ഞു.  കേരള കോൺഗ്രസ്സ്. എം ഇരവിപേരൂർ മണ്ഡലം നേതൃസംഗമം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്‌ റെജി തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റോയി ചാണ്ടപ്പിള്ള., യൂത്ത് ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അനീഷ്‌ വി ചെറിയാൻ, എസ് കെ പ്രദീപ് കുമാർ, സാബു തോമസ്, പി സി ആൻഡ്രൂസ്, ടോജി കൈപ്പശേരിൽ എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....