എയർ ഏഷ്യാ വിമാനത്തിൽ പാമ്പ് കയറി. കോലാലമ്പൂരിൽ നിന്ന് മലേഷ്യയിലെ തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പ് കയറിയത്. പൈലറ്റ് ഹന മുഹ്‌സിൻ ഖാനാണ് ബാഗേജ് ഏരിയയിലുള്ള പാമ്പിന്റെ വിഡിയോ ട്വിറ്റലൂടെ പങ്കുവച്ചത്. പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും യാത്രക്കാരന്റെ ബാഗിൽ നിന്നോ അല്ലെങ്കിൽ വിമാനത്തിലേക്ക് പുറത്ത് നനിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം.
സംഭവത്തിൽ പ്രതികരണവുമായി എയർ ഏഷ്യ രംഗത്ത് വന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ഉടൻ കുഛിംഗിലേക്ക് വിട്ടുവെന്നും. അവിടെ വച്ച് അണുനശീകരണം നടത്തിയെന്നും വിമാന അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പാമ്പ് യാത്രക്കാരെ ഉപദ്രവിച്ചതായോ ആർക്കെങ്കിലും പരുക്കേറ്റതായോ റിപ്പോർട്ടില്ല.