പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഏകപക്ഷീയമായ ജയം. അസന്‍സോള്‍, ബിധാനഗര്‍, ചന്ദാനഗര്‍, സില്‍ഗുരി എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും വലിയ ഭൂരിപക്ഷമുണ്ട് തൃണമൂലിന്. 47 സീറ്റുകളുള്ള സില്‍ഗുരിയില്‍ 35 ഇടങ്ങളിലാണ് വോട്ടെണ്ണി തീര്‍ന്നത്. ഇതില്‍ 31 സീറ്റിലും തൃണമൂല്‍ ജയിച്ചു. രണ്ടിടത്ത് ബിജെപിയും ഒരു സീറ്റില്‍ ഇടത് പാര്‍ട്ടികളും ഒരിടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്.

ബിധാനഗറില്‍ 41-ല്‍ 39 സീറ്റിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഒരു സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി. 33 സീറ്റുകളുള്ള ചന്ദാനഗറില്‍ 20 സീറ്റിലെ ഫലം പൂര്‍ണ്ണമായി. 19 സീറ്റിലും തൃണമൂല്‍ ജയിച്ചു. ഒരിടത്ത് ഇടത് പാര്‍ട്ടികളും ജയിച്ചു. 106 സീറ്റുകളുള്ള അസന്‍സോളില്‍ ഫലം വ്യക്തമായ 55 വാര്‍ഡുകളില്‍ 50 ലും തൃണമൂലാണ് ജയിച്ചത്. നാല് സീറ്റ് ബിജെപിക്കും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...