കോഴിക്കോട്, കൊച്ചി ഉൾപ്പെടെ എട്ടിടങ്ങളിലേക്ക് സൗദിയിൽ നിന്ന് എയർ ബബിള്‍ വിമാന സർവീസ്

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ശനിയാഴ്ച മുതൽ കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ എട്ടു സ്ഥലങ്ങളിലേക്ക് എയർ ബബിള്‍ വിമാന സര്‍വീസ് ഉണ്ടാവുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ.ഔസാഫ് സഈദ് അറിയിച്ചു. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗ്ലുരു, ഹൈദരാബാദ്, ലക്നൗ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേയ്ക്കാണ് സൗദി അറേബ്യയില്‍ നിന്ന് വിമാന സര്‍വീസുണ്ടാവുക. ഇന്ത്യയില്‍ നിന്ന് റിയാദ്, ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങളിലേക്കും സര്‍വീസുണ്ടാവും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനസര്‍വീസ് നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ ഇതുവരെ വന്ദേഭാരത് വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് എയര്‍ബബിള്‍ കരാറിന് അനുമതി ലഭിച്ചത്. അതേസമയം ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികളാണ് എത്ര വിമാനങ്ങളാണ് സര്‍വീസ് നടത്തേണ്ടത് എന്ന് തീരുമാനിക്കുക. വിവിധ വിമാനക്കമ്പനികൾക്ക് നേരിട്ട് സൗദിയിലേക്ക് സാധാരണ രീതിയിലെന്ന പോലെ സർവീസ് നടത്താനാകുമെന്നതിനാൽ സർവീസുകളുടെ എണ്ണം വർധിക്കുകയും സ്വാഭാവികമായും ടിക്കറ്റ് നിരക്കിൽ ഇളവും ലഭിക്കും. ഇതോടെ ചാർട്ടേഡ് വിമാന സർവീസ് ടിക്കറ്റിനു വൻ തുക നൽകേണ്ട സ്ഥാനത്ത് ഇനി സാധാരണ ടിക്കറ്റ് നിരക്ക് നൽകിയാൽ മതിയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...