റിയോ ഡി ജനീറോ : ബ്രസീലിലെ വിമാനാപകടത്തില്‍ നാലു ഫുട്ബാള്‍ താരങ്ങളും ക്ലബ് പ്രസിഡന്‍റും മരിച്ചു. ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മാസിന്റെ താരങ്ങളായ ലുകാസ് പ്രക്സീഡസ്, ഗ്യുയില്‍ഹിമി നോയി, റാനുലെ, മാര്‍ക്കസ് മോലിനറി എന്നിവരും ക്ലബ് പ്രസിഡന്റ് ലൂക്കാസ് മീറയുമാണ് മരിച്ചത്. ടൊക്കാന്‍റിന്‍സ് സ്റ്റേറ്റില്‍ ഞായറാഴ്ചയായിരുന്നു അപകടം നടന്നത് . വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്നും തെന്നിമാറുകയായിരുന്നു. മത്സരത്തിന് ഗോയാനിയയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. 1997ല്‍ രൂപീകരിച്ച ക്ലബ്ബാണിത്.
വിമാനപകടം : ബ്രസീലില്‍ ഫുട്ബാള്‍ താരങ്ങളും ക്ലബ് പ്രസിഡണ്ടും മരിച്ചു
RECENT NEWS
Advertisment