സോളാര്‍ കേസ് ; സി.ബി.ഐയെ പേടിയില്ലെന്ന് ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. സർക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ പോകില്ല. സി.ബി.ഐയെ പേടിയില്ലെന്നും എന്തും നേരിടാൻ തയ്യാറാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ക്ക് എതിരായിരുന്നു. അന്ന് അതിനെതിരെ അപ്പീല്‍ പോകാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വീണ്ടും കേസുമായി ഇറങ്ങുന്നത്.

തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടും ജാമ്യമെടുക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്രയും നാൾ പോലീസ് അന്വേഷിച്ചു തെളിയിക്കാനാകാത്ത കേസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.ബി.ഐക്ക് വിട്ടുവെന്നും സർക്കാരിന്റെ  ഈ നീക്കത്തിലെ രാഷ്ട്രീയം ജനങ്ങൾക്ക് ബോധ്യമാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും എ.പി അനിൽകുമാർ എം.എൽ.എയും പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...