കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടത്തില്‍ പൈലറ്റും സഹപൈലറ്റുമടക്കം 19 പേര്‍ മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെയും സഹ പൈലറ്റ് അഖിലേഷുമാണ് മരിച്ചത്.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനം IX 1344 രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. യാത്രക്കാരില്‍ 175 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്.
മരിച്ചവര്‍ ഇവരാണ്
1) ജാനകി (54) ബാലുശ്ശേരി
2) അഫ്സല്‍ മുഹമ്മദ്, 10 വയസ്സ്
3) സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4) സാബിറയുടെ കുഞ്ഞ് ഒന്നരവയസ്സുള്ള അസം മുഹമ്മദ്
5) സുധീര്‍ വാര്യത്ത് (45) വളാഞ്ചേരി കുളമംഗലം സ്വദേശി
6) ഷഹീര്‍ സൈദ് (38) തിരൂര്‍ സ്വദേശി
7) മുഹമ്മദ് റിയാസ് (23) പാലക്കാട്
8)രാജീവന്‍, കോഴിക്കോട്
9) ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി
10) ശാന്ത (59) തിരൂര്‍ നിറമരുതൂര്‍ സ്വദേശി
11) കെ.വി.ലൈലാബി, എടപ്പാള്‍
12) മനാല്‍ അഹമ്മദ്, മലപ്പുറം
13) ഷൈസ ഫാത്തിമ, 2 വയസ്സ്
14) ദീപക്
15) പൈലറ്റ് ഡിവി സാഥെ
16) കോ- പൈലറ്റ് അഖിലേഷ് കുമാര്‍
മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.