വിമാനാപകടo : 26 പേരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി വ്യോമയാന മന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂരുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റ 126 യാത്രക്കാരില്‍ 23 പേരുടെ നില ഗുരുതരം. ഇതില്‍ മൂന്ന് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. വിമാനാപകടത്തില്‍ സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി അറിയിച്ചു.

പരിക്കേറ്റവരെ സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന്റെ രണ്ടു പൈലറ്റുകള്‍ ഉള്‍പ്പെടെ 18 പേര്‍ ഇതുവരെ മരണപ്പെട്ടു. 190 പേരാണ് ആകെ വിമാനത്തില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരിയും അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തിയ കാര്യം വ്യോമയാന മന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....