അതിര്‍ത്തിയില്‍ യുദ്ധാഭ്യാസം നടത്താൻ വ്യോമസേന ; നോട്ടാം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും യുദ്ധാഭ്യാസം നടത്താൻ ഇന്ത്യൻ വ്യോമസേനയുടെ തീരുമാനം. നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിർത്തിക്ക് സമീപം യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്താൻ വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം ( NOTAM- Notice to Airmen) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നും നാളെയും യുദ്ധാഭ്യാസം നടത്താൻ പാകിസ്താൻ വ്യോമസേനയും നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് വെടിനിർത്തൽ കരാർ നിലവിൽ വന്നുവെങ്കിലും അതിർത്തി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യത നിലനിൽക്കുകയാണെന്നാണ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിദ​ഗ്ധർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ യുദ്ധാഭ്യാസം നടത്തുന്നത് എന്നാണ് സൂചന.

നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയിൽ മറ്റ് യാത്രാ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ അനുമതി ഉണ്ടായിരിക്കില്ല. വ്യോമസേനയുടെ സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. രാജ്യാന്തര അതിർത്തിയിൽ ബാർമർ മുതൽ ജോധ്പുർ വരെയുള്ള മേഖലയിൽ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തിൽ റഫാൽ, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.പാകിസ്താനിൽ മധ്യ, ദക്ഷിണ മേഖലകളിൽ ആണ് ഇന്നും നാളെയും പാക് വ്യോമ സേന യുദ്ധാഭ്യാസം നടത്തുന്നത്. മെയ് 7 മുതൽ 10 വരെ നീണ്ടു നിന്ന ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളിലെയും വ്യോമ, നാവിക സേനകൾ വ്യത്യസ്ത യുദ്ധ, സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...