Tuesday, February 18, 2025 11:08 pm

വിമാന ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ ആഭ്യന്തര, അന്തര്‍ദേശീയ വിമാന ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. വിമാന ടിക്കറ്റുകള്‍ വെറും 1,799 രൂപ മുതലാണ് നല്‍കുന്നത്. ‘നമസ്തേ വേള്‍ഡ് സെയില്‍’ എന്ന പേരിലാണ് ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചത്. കുറഞ്ഞ നിരക്കില്‍ ഫെബ്രുവരി അഞ്ച് വരെ ടിക്കറ്റുകള്‍ വാങ്ങാം. ഫെബ്രുവരി രണ്ട് മുതല്‍ ആരംഭിച്ച ഡിസ്‌കൗണ്ട് സെയിലിലൂടെ ഇന്നും നാളെയും ടിക്കറ്റെടുക്കാന്‍ അവസരമുണ്ട്. നാല് ദിവസമാണ് ടിക്കറ്റ് ബുക്കിങിന് എയര്‍ ഇന്ത്യ അനുവദിച്ച ഓഫര്‍ കാലയളവ്. സെപ്റ്റംബര്‍ 30 വരെയുള്ള വിമാന യാത്രാ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനു ശേഷമുള്ള ടിക്കറ്റുകള്‍ ‘നമസ്തേ വേള്‍ഡ് സെയില്‍’ ഓഫര്‍ പരിധിയില്‍ വരില്ലെന്ന് എയര്‍ ഇന്ത്യ  വ്യക്തമാക്കി.

ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകളാണ് 1,799 രൂപ നിരക്കില്‍ ആരംഭിക്കുന്നത്. ഇതേ സര്‍വീസിലെ കുറഞ്ഞ ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. അന്താരാഷ്ട്ര വിമാനങ്ങളില്‍ ഇക്കോണമി ടിക്കറ്റ് നിരക്ക് 3,899 രൂപ മുതലാണ്. ഇതേ ടിക്കറ്റിന് ബിസിനസ് ക്ലാസില്‍ 10,899 രൂപ നല്‍കണം. എന്നാല്‍ ചില വിമാനത്താവളങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് ഇക്കോണമി ക്ലാസിലും 9,600 രൂപ നല്‍കേണ്ടതുണ്ട്. എക്സിക്യൂട്ടീവ്, പ്രീമിയം ഇക്കോണമി ക്ലാസുകള്‍ക്ക് പ്രത്യേക നിരക്കുകളും എയര്‍ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫര്‍ കാലം പരിമിതമായതിനാല്‍ ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റുതീരാന്‍ ഇടയുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് എന്ന നയമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍ വഴിയും എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്നും ആപ്പില്‍ നിന്നും ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് സേവന നിരക്കുകള്‍ ലാഭിക്കാം. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യയുടെ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും ‘നമസ്തേ വേള്‍ഡ് സെയില്‍’ ഓഫറില്‍ ഉള്‍പ്പെടും. അമേരിക്ക, കാനഡ, ബ്രിട്ടന്‍, യൂറോപ്പ്, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, ഏഷ്യാ പസഫിക്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ബുക്ക് ചെയ്യാവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം

0
പത്തനംതിട്ട : കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്....

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന് പരാതി

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന് പരാതി....

വിവാഹ ഘോഷയാത്രയ്ക്കിടെ വെടിവെപ്പ് ; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0
നോയിഡ: വിവാഹ ഘോഷയാത്രയ്ക്കിടെ നടന്ന വെടിവെപ്പിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നോയിഡയിലെ...

തളിപറമ്പ് മണ്ഡലത്തിലും കോണ്‍ഗ്രസിന് വേണമെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രസ്താവനയുമായി കെ സുധാകരന്‍

0
കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതീനിധികരിക്കുന്ന തളിപറമ്പ് മണ്ഡലത്തിലും കോണ്‍ഗ്രസിന് വേണമെങ്കില്‍...