കൊച്ചി : എയർ ഇന്ത്യ ഗ്രൂപ്പ്, അതിന്‍റെ സ്വകാര്യവൽക്കരണാനന്തര പരിവർത്തന യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്‌ടിച്ചുകൊണ്ട് എയർ ഇന്ത്യയും വിസ്‌താരയും തമ്മിലുള്ള പ്രവർത്തന സംയോജനവും നിയമപരമായ ലയനവും പൂർത്തിയാക്കി. 2024 ഒക്ടോബർ 1-ന് ഗ്രൂപ്പിന്‍റെ ലോ കോസ്റ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ് (മുമ്പ് എയർ ഏഷ്യ ഇന്ത്യ) എന്നിവയുടെ ലയനം പൂർത്തിയായിരുന്നു. ഏകീകൃത എയർ ഇന്ത്യ ഗ്രൂപ്പ് ഇപ്പോൾ 300 വിമാനങ്ങളുമായി നൂറിലധികം ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 312 റൂട്ടുകളിലായി ആഴ്ചയിൽ 8,300 ലധികം സർവീസുകൾ നടത്തും. പുതിയ ഫുൾ സർവീസ് എയർലൈനായ എയർ ഇന്ത്യ 208 വിമാനങ്ങളുമായി 90 ലധികം ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചയിൽ 5,600 ലധികം സർവീസുകള്‍ നടത്തും. എയർലൈനിന് പ്രതിദിനം 120,000-ത്തിലധികം യാത്രക്കാരുണ്ടാകും. കൂടാതെ 75-ലധികം കോഡ്‌ഷെയർ, ഇന്‍റർലൈൻ പങ്കാളികൾ വഴി ലോകത്തെമ്പാടുമായുള്ള 800 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലമായ കണക്റ്റിവിറ്റി ലഭ്യമാക്കാനും കഴിയും. പൂർണ്ണ സേവന ലയനത്തിനുള്ള തയ്യാറെടുപ്പ് രണ്ട് വർഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. വിസ്‌താരയിൽ നിന്ന് 6,000 ത്തിലധികം ജീവനക്കാരെ പുതിയ ഓർഗനൈസേഷൻ ഘടനയിലേക്ക് ചേർത്തു. 4,000 ലധികം വെണ്ടർ കരാറുകൾ ഏകീകരിക്കുകയും 270,000 ഉപഭോക്തൃ ബുക്കിംഗുകൾ മൈഗ്രേറ്റ് ചെയ്യുകയും 4.5 ദശലക്ഷം ക്ലബ് വിസ്‌താര ഫ്രീക്വന്‍റ് ഫ്ലൈയർ അക്കൗണ്ടുകൾ എയർ ഇന്ത്യയുടെ പുനർരൂപകൽപ്പന ചെയ്ത ഫ്രീക്വന്‍റ് ഫ്ലൈയർ പ്രോഗ്രാമായ മഹാരാജ ക്ലബിൽ ഉൾപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1