ജയ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂർ: ജയ്‌പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്‌പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാർ വെബ്‌സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയർന്നത്. പിന്നീട് വിമാനം ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എയർ ഇന്ത്യ വിമാനങ്ങൾക്ക് നിരവധി സാങ്കേതിക തകരാറുകൾ സംഭവിക്കുകയും ഇത് വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനും പ്രവർത്തന തടസങ്ങൾക്കും കാരണമാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച മുംബൈയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഏകദേശം 160 യാത്രക്കാരുമായി ദില്ലി വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണം. ചെറിയ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷയ്ക്ക് മുൻഗണന നൽകി ടേക്ക് ഓഫ് റദ്ദാക്കാൻ ക്രൂ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ20 ഇന്ധന വിവാദം : അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

0
ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ...

ടിജി മോഹൻദാസിന്റെ അറസ്റ്റ് രക്ഷയില്ലാതെ ചെയ്തതാണ് ; ഇല്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട്...

0
കണ്ണൂർ: ടിജി മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ...

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

0
പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത...

വൈസ്മെൻ സെൻട്രൽ ട്രാവൻകൂർ റീജണൽ സോണൽ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു

0
അടൂർ : വൈസ്മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണൽ സോണൽ നേതൃത്വ...