കോവിഡ്​ പരിശോധന ഫലത്തിന്റെ ഒറിജിനലുമായി യാത്രചെയ്താല്‍ മതിയെന്ന് എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രചെയ്യുന്നവര്‍ കോവിഡ്​ പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് ​എയര്‍ ഇന്ത്യ. പരിശോധന ഫലത്തിന്റെ  ഫോ​ട്ടോകോപ്പികള്‍ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ച്‌​, പ്യൂവര്‍ ഹെല്‍ത്ത്​, മൈക്രോ ഹെല്‍ത്ത്​ എന്നിവയുടെ അക്രഡിറ്റഡ്​ ലാബുകളില്‍നിന്നുള്ള പരിശോധന ഫലമാണ്​ ഹാജരാക്കേണ്ടത്​.

ഇതില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവരുത്​. ലാബിന്റെ ഒറിജിനല്‍ ലെറ്റര്‍ഹെഡില്‍ സീലും ഒപ്പും വെച്ചിരിക്കണം. ഇതില്‍ പരിശോധന ഫലം ടൈപ്പ് ചെയ്​ത രീതിയിലാണ്​ സമര്‍പ്പിക്കേണ്ടത്​. ഇംഗ്ലീഷിലായിരിക്കണം ഫലം. നെഗറ്റിവ്​ ഫലം ലഭിച്ചവര്‍ 96 മണിക്കൂറിനുള്ളില്‍ വിമാനത്താവളങ്ങളില്‍ എത്തണം. പരിശോധനക്ക്​ സാമ്പിള്‍ എടുത്ത സമയം മുതലാണ്​ 96 മണിക്കൂര്‍ കണക്കാക്കുന്നത്​. ട്രൂനാറ്റ്​, സി.ബി നാറ്റ്​ എന്നീ പരിശോധന ഫലങ്ങള്‍ സ്വീകരിക്കില്ല. ആര്‍.ടി പി.സി.ആര്‍ ​പരിശോധന ഫലങ്ങള്‍ക്ക്​​​ മാത്രമേ സാധുതയുള്ളൂ. യാത്രക്കാര്‍ നാലുമണിക്കൂര്‍ മുമ്പ്​​ വിമാനത്താവളത്തില്‍ എത്തണമെന്നും അധികൃതര്‍ വ്യക്​തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...