ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട് വീഡിയോ കോളിലൂടെ നഗ്നദൃശ്യം പകർത്തി , ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം ഉണ്ടായത്. വീഡിയോ കോളിലൂടെ പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച് പകര്‍ത്തിയെടുത്ത ശേഷമായിരുന്നു പീഡനം. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയിലായി. നെടുമങ്ങാട് സ്വദേശിയായ തൗഫീക്കി(19)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതികള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീഡിയോ കോളിലൂടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുവെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...