കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് പറക്കാം ; എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഇന്നുമുതല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ഏക എയർപോർട്ടായി കൊച്ചി മാറും. ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് വിമാന സർവ്വീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക് ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണുള്ളത്.

കൊച്ചി എയർപോർട്ട് അതോറിറ്റിയുടെയും കേരള സർക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസ് സാധ്യമാകുന്നത്. യു.കെ ഈ മാസം ആദ്യം ഇന്ത്യയെ റെഡ്ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ആമ്പർ ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് സഞ്ചാര വിലക്ക് നിങ്ങീയതോടെ ഓഗസ്റ്റ് 18 ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ തീരുമാനം എടുക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...