ന്യൂഡല്‍ഹി : സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ തങ്ങളുടെ 3 വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ഇതിനായി ടെൻഡർ ക്ഷണിച്ചു.മൂന്ന് B777 – 200LR വിമാനങ്ങൾ വിൽക്കുവാൻ ആണ് എയർ ഇന്ത്യയുടെ തീരുമാനം. ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാൻ പറ്റുന്ന വലിയ ഫ്യൂവൽ എൻജിനോട് കൂടിയ വമ്പൻ വിമാനങ്ങളാണ് വിൽക്കുന്നത്. ഇവയോടൊപ്പം 128 വിമാനങ്ങളാണ് എയർഇന്ത്യക്ക് ഉള്ളത്.
2009 ൽ നിർമ്മിച്ച ഇവ മാറ്റി എയർ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങൾ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി. എയർ ബസുമായും ബോയിങ് കമ്പനിയും ആയും പുതിയ വിമാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.