ദില്ലിയില്‍ വീണ്ടും വായുമലിനീകരണം അതിരൂക്ഷം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ശൈത്യകാലം ആരംഭിക്കാനിരിക്കെ, ദില്ലിയില്‍ വീണ്ടും വായുമലിനീകരണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍ പ്രദേശിലും കാര്‍ഷിക അവശിഷ്ട്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് വായു മലിനീകരണം രൂക്ഷമാക്കുന്നത്. അതേസമയം ദില്ലിയിലെ യമുന നദിയില്‍ നുരഞ്ഞുപൊന്തിയ വിഷപ്പതയില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ദില്ലി ശൈത്യകാലത്തിലേക്ക് നീങ്ങുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയാണ് വായുമലിനീകരണം. കഴിഞ്ഞ ഒരാഴ്ചയായി വായുമലിനീകരണ തോത് വര്‍ദ്ധിക്കുകയാണ്. സുപ്രീംകോടതി വിലക്കിയിട്ടും അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ കാര്‍ഷിക അവശിഷ്ട്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് വായു മലിനീകരണം രൂക്ഷമാക്കുന്നത്. പട്പര്‍ഗഞ്ച്, നെഹ്റു നഗര്‍, ജെഎല്‍എന്‍ സ്റ്റേഡിയം, ലോധി റോഡ്, മന്ദിര്‍ മാര്‍ഗ്, ആര്‍കെ പുരം എന്നിവയുള്‍പ്പെടെ ദില്ലിയിലെ മിക്ക സ്ഥലങ്ങളും ‘മോശം’ വിഭാഗത്തില്‍ വായു ഗുണനിലവാര സൂചിക എത്തി. ആനന്ദ് വിഹാറില്‍ വായുഗുണനിലവാര സൂചിക വളരെ മോശം വിഭാഗവും കടന്ന് 445ല്‍ എത്തി. സ്ഥലത്ത് മുഖ്യമന്ത്രി അദിഷിയും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും സന്ദര്‍ശനം നടത്തി. യമുനയില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ വിഷപ്പത നുരഞ്ഞുപൊന്തുന്നതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഹരിയാനയും യുപിയും ശുദ്ധീകരിക്കാത്ത മലിന ജലം ഒഴുക്കിവിടുന്നതാണ് യമുനയെ നശിപ്പിക്കുന്നതെന്ന് അദിഷി ആരോപിച്ചു. അതേസമയം പത്ത് വര്‍ഷമായി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ യമുനയെ ശുചീകരിക്കാത്തതാണ് പ്രശ്‌നമെന്ന് ബിജെപിയും പ്രതികരിച്ചു. ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു പാര്‍ട്ടികളും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുമ്പോള്‍ സാധാരണ ജനജീവിതം കൂടുതല്‍ ദുഷ്‌ക്കരമായി കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...