പി.സരിന്‍റെ രാഷ്ട്രീയ കൂടുമാറ്റത്തെ തുടര്‍ന്നുള്ള സൈബ൪ ആക്രമണത്തിൽ പ്രതികരണവുമായി ഭാര്യ സൗമ്യ സരിൻ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പി.സരിന്‍റെ രാഷ്ട്രീയ കൂടുമാറ്റത്തെ തുടര്‍ന്നുള്ള സൈബ൪ ആക്രമണത്തിൽ പ്രതികരണവുമായി ഭാര്യ സൗമ്യ സരിൻ രംഗത്ത്. ഒരു കാലത്ത് പിന്തുണച്ചവ൪ എതിർപക്ഷത്തു നിന്നും ചീത്ത വിളിക്കുന്നു. അതിൽ ആരോടും പരിഭവമില്ല, വിഷമമില്ല. സാമൂഹിക മാധ്യമങ്ങളിലെ ആക്ഷേപങ്ങൾ അസ്ഥിരമാണ്. സൈബ൪ ആക്രമണത്തിൽ താനൊരു ഇരയല്ല. ഇരവാദമുന്നയിച്ച് പിന്തുണയുമായി ആരും വരേണ്ട. ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്നും അവര്‍ പറഞ്ഞു കോൺഗ്രസുകാ൪ അവരുടെ വിഷമം പറയുന്നു. അത് അതിന്‍റേതായ രീതിയിൽ ഉൾകൊള്ളും.

സരിന്‍റെ രാഷ്ട്രീയ കൂടുമാറ്റം വ്യക്തിപരമാണ്. പരസ്പരം ച൪ച്ച ചെയ്തിരുന്നു. തന്‍റെ നിലപാട് കൃത്യമായി പറഞ്ഞു. ശരി തെറ്റുകളും ഭാവിയും ഭൂതവുമെല്ലാം പറഞ്ഞു കൊടുത്തു. സരിനെടുത്ത തീരുമാനത്തെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്തം സരിന് മാത്രം. എടുത്ത തീരുമാനം തെറ്റാണെങ്കിൽ അത് തിരുത്തേണ്ടതും സരിനാണ്. താൻ എല്ലാവരെയും പോലെ പുറത്ത് നിന്നും നോക്കിക്കാണുന്ന ഒരാൾ മാത്രം. സരിനെടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നു, മാനസികമായി കൂടെ നിൽക്കും. കോൺഗ്രസിലായപ്പോഴും എതി൪പ്പുകൾ അറിയിച്ചിട്ടുണ്ട്. സരിൻ എവിടെ നിൽക്കുകയാണെങ്കിലും എതി൪പ്പറിയിക്കാറുണ്ട്. കാലം കരുതിവെച്ചിരിക്കുന്നതെന്തെന്ന് നമുക്ക് നോക്കാമെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ച വീഡിയോയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...