തലസ്ഥാന നഗരിയില്‍ വായുമലിനീകകരണം രൂക്ഷമെന്ന് വായു ഗുണനിലവാരസൂചിക

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തലസ്ഥാനനഗരിയില്‍ വായുമലിനീകരണത്തിന്‍റെ തോത് വളരെ രൂക്ഷമെന്ന് വായു ഗുണനിലവാരസൂചിക. ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാരസൂചിക നില്‍ക്കുന്നത് 385-ലാണ്. വളരെ മോശമാണ് സ്ഥിതിയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഡല്‍ഹിയുടെ തന്നെ ഭാഗമായ നോയിഡയില്‍ സൂചിക 444 ആണ് രേഖപ്പെടുത്തുന്നത്.

ഗുരുതര സാഹചര്യമാണ് ഇവിടെയുള്ളതെന്നും സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍ക്കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ചിന്‍റെ  (സഫര്‍) കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗുരുഗ്രാമില്‍ നില 391-ല്‍ത്തന്നെ തുടരുകയാണ്. ഡല്‍ഹിയുടെ സമീപനഗരങ്ങളിലെ വായു മലിനീകരണം ദിനംപ്രതി രൂക്ഷമാവുകയാണ്. നോയിഡ അടക്കമുള്ള നഗരങ്ങളിലും സ്ഥിതി അടിക്കടി വഷളാവുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വടക്കുപറിഞ്ഞാറന്‍ നഗരമായ നരേലയിലാണ് വായു ഗുണനിലവാരസൂചിക ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. ഇവിടെ 571 ലാണ് സൂചിക. അതീവഗുരുതര സാഹചര്യമാണിത്. വടക്കന്‍ ഡല്‍ഹിയിലെ എല്ലാ നഗരങ്ങളിലും 400-നു മുകളിലാണ് സൂചികയെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...