നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ഗണപതിയുടേയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ ; നിര്‍ദ്ദേശo തള്ളി ട്വന്റി 20

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ഗണപതിയുടേയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ പതിപ്പിക്കണമെന്ന അരവിന്ദ് കെജ്രിവാളിന്‍റെ നിര്‍ദ്ദേശത്തെ തള്ളി കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ട്വന്റി 20. വോട്ട് പിടിക്കാന്‍ മതത്തേയോ ദൈവങ്ങളേയോ ഉപയോഗിക്കുന്ന ഒരു നീക്കത്തിലും താത്പര്യമില്ലെന്നും ദൈവങ്ങളെ വിറ്റ് വോട്ട് പിടിക്കേണ്ട ആവശ്യം ഇല്ലെന്നും ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്  പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് കേജ്രിവാള്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം നിലപാട് എടുക്കാനാകില്ല. മതവും രാഷ്ട്രീയവും അതിന്‍റെതായ വഴി സ്വീകരിച്ചോട്ടെ. നോട്ടുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേജ്രിവാള്‍ നോട്ടില്‍ ഒരു വശത്ത് മഹാത്മാഗാന്ധിയുടേയും മറുവശത്ത് ഹിന്ദു ദൈവങ്ങളുടേയും ചിത്രം പതിപ്പിക്കണമെന്ന അഭിപ്രായം പറഞ്ഞത്. സംസ്ഥാനത്ത് എ എ പിയുമായി ചേര്‍ന്ന് ജനക്ഷേമ സഖ്യം രൂപീകരിച്ച ട്വന്റി 20 ഇതാദ്യമായാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാടിനേയും കേജ്രിവാളിനേയും തള്ളി രംഗത്ത് എത്തുന്നത്. നയപരമായ കാര്യങ്ങളിലുള്ള വിയോജിപ്പ് തുറന്നു പറയും.

നിലവില്‍ ദേശീയ തലത്തില്‍ സഖ്യമില്ല. കേരളത്തില്‍ മാത്രമാണ് സഖ്യം. മതത്തെ കൂട്ടു പിടിച്ചുള്ള നിലപാട് കേരളത്തില്‍ ഒരിക്കലും സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി ഈ നിലപാട് മുന്നോട്ട് വെച്ചാല്‍ അംഗീകരിക്കില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. വര്‍ഗീയതക്കെതിരെ നിലകൊണ്ട് മതേതരത്വം പറയുമെങ്കിലും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടിനായി മതസംഘടനകളെ ആശ്രയിക്കുന്ന സ്ഥിതിയാണ് എല്ലായിടവുമുള്ളത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി അത്തരത്തില്‍ ചെയ്യുമ്പോള്‍ മറു സംഘടനയും ആ വഴി തന്നെ നീങ്ങും. ട്വന്റി 20ക്ക് ഇത്തരമൊരു സമീപനമില്ല. ഈ വര്‍ഷം ഓഗസ്റ്റിലാണ് എ എ പി-ട്വന്റി 20 സഖ്യം രൂപീകരിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്നും മാറിനിന്നെങ്കിലും കേരളത്തില്‍ സംഘടന നിര്‍ജീവമല്ലെന്നും ബൂത്ത് തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സാബു ജേക്കബ് വ്യക്തമാക്കി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...