ലോ അക്കാദമി മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ ഒരുങ്ങി യുവതി ; അറസ്റ്റ് ചെയ്‌തേ പറ്റൂവെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോ അക്കാദമിയിലെ മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി വിവാഹത്തിന് വഴി മാറുമോ? കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി എത്തിയത്. മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്. പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസ് എഫ് ഐ ആര്‍ ഇട്ടു. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരാതിക്കാരി തന്നെ പോലീസിന് മുമ്പിലെത്തി പരാതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചു. പീഡിപ്പിച്ച നേതാവ് വിവാഹത്തിന് സമ്മതിച്ചെന്ന സൂചനയും നല്‍കി.

എന്നാല്‍ എഫ് ഐ ആര്‍ ഇട്ട സാഹചര്യത്തില്‍ പോലീസ് നിസ്സഹായരാണ്. ഹൈക്കോടതിയില്‍ പോയി എഫ് ഐ ആര്‍ റദ്ദാക്കിയാല്‍ മാത്രമേ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയുവെന്നാണ് പോലീസ് അറിയിച്ചത്. ഏതായാലും അന്വേഷണവുമായി പോലീസ് മുമ്പോട്ട് പോകും. പരാതിക്കാരി സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. മൊഴി വായിച്ചു നോക്കി ഒപ്പിട്ട ശേഷമാണ് പോലീസ് എഫ് ഐ ആര്‍ ഇട്ടത്. പ്രാഥമിക പരിശോധനയില്‍ മൊഴിയില്‍ അന്വേഷണം അനിവാര്യമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പരാതിക്കാരി തന്നെ കേസില്‍ നിന്നും പിന്മാറുന്നത്.

കഴിഞ്ഞ ജൂണ്‍ മാസം പതിനാലാം തീയതി മുതല്‍ പല ദിവസങ്ങളില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതാണ് വിദ്യാര്‍ത്ഥിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ടൊമാറ്റോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചതായാണ് ആരോപണം. വഴയിലയിലുള്ള എംജി നഗറിലെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കെ എസ് യുക്കാരിയായിരുന്നു പെണ്‍കുട്ടിയും. ഈ വീട്ടില്‍ വെച്ച്‌ കെ എസ് യു യോഗങ്ങളും നടക്കുമായിരുന്നു. അതിന് വേണ്ടിയാണ് ഈ വീട്ടില്‍ ആദ്യമെത്തിയത്. പിന്നീട് നേതാവുമായുള്ള സൗഹൃം ബലപ്പെട്ടു. ഇതിന് ശേഷമായിരുന്നു പീഡനം.

ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബര്‍ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും പരാതിയില്‍ പരാമര്‍ശമുണ്ട്.  മാനഹാനി ഭയം ആണ് പരാതി നല്‍കാന്‍ വൈകിയതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഹോസ്റ്റല്‍ ഗാര്‍ഡിയന്‍ ആണ് കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കിയശേഷം കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്. തുടര്‍ന്ന് പേരൂര്‍ക്കട പോലീസിന് പരാതി നല്‍കുകയായിരുന്നു.

കോമണ്‍ഫ്രണ്ടായ അജയ് ആണ് കാറില്‍ വഴയിലയിലെ വീട്ടിലേക്ക് കൊണ്ടു പോയതെന്നും അവിടെ പോയപ്പള്‍ യോഗ സ്വഭാവം കണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. മീറ്റിംഗിനായി ആരുമില്ലേ എന്ന് ചോദിച്ചപ്പോള്‍ എല്ലാരും എത്തുമെന്ന് മറുപടി പറഞ്ഞു. അതിന് ശേഷം അാളുടെ മുറിയിലേക്ക് വാള്‍പേപ്പര്‍ കാട്ടി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സെപ്റ്റംബര്‍ 16 വരെ നിര്‍ബന്ധിച്ച്‌ മുറിയില്‍ കൊണ്ടു പോയി ആഷിക് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.

അന്ന് മാലയും കൊലുസും പണത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് പണയം വയ്ക്കാനും വാങ്ങി. വീട്ടില്‍ പോകുമ്പോള്‍ എടുത്തു വരാമെന്നും പറഞ്ഞു. അതു സംഭവിച്ചില്ല. സ്വര്‍ണം ചോദിക്കുന്നത് ലോക്കല്‍ ഗാര്‍ഡിയന്‍ കേട്ടു. ഇതോടെ ചോദ്യം ചെയ്യലായി. എല്ലാം പറയേണ്ടിയും വന്നു. പിന്നീട് സ്വര്‍ണ്ണ കൊലുസ് ആഷിക്കിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടില്‍ എത്തിച്ചു നല്‍കി. അതിന് ശേഷം ഭീഷണിപെടുത്തി. കോണ്‍ഗ്രസ് നേതാവായ ആഷിക് റോയിയും ഭീഷണിപ്പെടുത്തി. ഇതെല്ലാം വീട്ടില്‍ പറഞ്ഞാല്‍ നിന്‍റെ ജീവിതം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. അശ്ലീല വീഡിയോ പുറത്തു വിടുമെന്ന ഭയത്തിലാമ് പരാതി നല്‍കാന്‍ വൈകിയതെന്നായിരുന്നു മൊഴി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...